സ്ഥാപന ചരിത്രം

തദ്ദേശഭരണ സ്ഥാപന ചരിത്രം

പാലക്കാട് ജില്ലയില്‍, ചിറ്റൂര്‍ താലൂക്കില്‍, കൊല്ലങ്കോട് ബ്ലോക്കിലാണ്  പട്ടഞ്ചരി  ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂര്‍, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്നാടുമാണ്. ഇന്ന് നിലവിലുള്ള പട്ടഞ്ചേരി, പെരുമാട്ടി എന്നീ പഞ്ചായത്തുകള്‍ ഉള്പ്പെകടുന്ന പ്രദേശം മുന്കാ.ലത്ത് പട്ടഞ്ചേരി പഞ്ചായത്ത് എന്ന പേരില്‍ പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. സ്വാതന്ത്ര്യാനന്തരം ഐക്യകേരളം രൂപം കൊള്ളുന്ന കാലത്തിനിടയില്‍ തിരു-കൊച്ചിയുടെ ഭാഗമായി മാറി. ഭട്ടശ്രേണി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ കേന്ദ്രമാണ് പിന്നീട് പട്ടഞ്ചേരിയായി മാറിയത്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നമ്പൂതിരിമാര്‍ ഇവിടം വിട്ട് പോയി. നായര്ത്ത റ, പണ്ടാരത്തറ, ചെട്ടിത്തറ, ആശാരിത്തറ, കൊശവത്തറ, കവറത്തറ എന്നിങ്ങനെ വ്യത്യസ്ത സമുദായങ്ങള്ക്കാ യി പ്രത്യേക ആവാസകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ജാതിസ്പര്ദ്ധ് ഉണ്ടായിരുന്നില്ല. പഴയ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നകാലത്ത് പട്ടഞ്ചേരി പഞ്ചായത്തിന് നീതിന്യായാധികാരം ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ചാത്തപ്പാടം കൃഷ്ണന്‍ നായര്‍ ആയിരുന്നു. ഡോക്ടര്‍ എ.ആര്‍.മേനോന്‍, കൊച്ചി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ കൊച്ചിസ്റ്റേറ്റില്‍ മാതൃകാ പഞ്ചായത്തുകളായി തെരഞ്ഞെടുത്ത ആറു പഞ്ചായത്തുകളിലൊന്ന് പട്ടഞ്ചേരി ആയിരുന്നു. ചിറ്റൂര്‍ താലൂക്കിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പട്ടഞ്ചേരി പഞ്ചായത്ത് കിഴക്കുപടിഞ്ഞാറായി നീണ്ടു കിടക്കുന്നു. പടിഞ്ഞാറു നിന്നും കിഴക്കോട്ടു പോകുന്തോറും അകലം കുറഞ്ഞുവരുന്നത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്. കിഴക്കുനിന്നും പടിഞ്ഞാറോട്ടൊഴുകുന്ന ചിറ്റൂര്‍ പുഴയുടെ തെക്കുവശത്തായി മിക്കവാറും സമാന്തരമായിട്ടാണ് പട്ടഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പൊതുവായി ഉയര്ച്ചമയും താഴ്ചയും ഇടകലര്ന്നട ഒരു സമതലമാണ് ഈ പ്രദേശമെന്ന് പറയാം. എന്നാലും താരതമ്യേന ഉയരം കൂടിയ കുന്നുകളും ഇവിടെയുണ്ട്. ഉയര്ന്ന പ്രദേശങ്ങള്ക്കിയടയിലായി കാണപ്പെടുന്ന താരതമ്യേന താഴ്ന്ന പ്രദേശങ്ങളാണ് കൂടുതലും. താഴ്ന്ന പ്രദേശങ്ങളിലൂടെ ഒഴുകുന്ന നീര്ച്ചാ ലുകള്‍ തെക്കോട്ടൊഴുകി ചിറ്റൂര്‍ പുഴയ്ക്കു സമാന്തരമായി പഞ്ചായത്തിന്റെ തെക്കുഭാഗത്തുള്ള (കിഴക്കു നിന്നും പടിഞ്ഞാറോട്ടൊഴുകുന്ന) ഗായത്രി പുഴയിലാണ് ചെന്നുചേരുന്നത്.