പ്രകൃതിയും പരിസ്ഥിതിയും
കന്നിമാരി തേക്ക്
പ്രകൃതിയുടെ മഹത്തായ പൈതൃകസമ്പത്തുകളിൽ ഒന്നായ കന്നിമാരി തേക്ക് ആലും തേക്കും ഇടകലർന്നു നിൽക്കുന്നു എന്നതാണ്. ആലിന് 250 വർഷവും തേക്കിന് 400 വർഷം പഴക്കവുമുണ്ട് എന്ന് കണക്കാക്കപെടുന്നു.വലിപ്പം, പഴക്കം, തടി ഗുണമേന്മ, പ്രകൃതി സൗന്ദര്യം എന്നിവകൊണ്ടും ശ്രദ്ധേയമാണ്. തലമുറകളുടെ പ്രകൃതി ഓർമ്മകൾക്ക് സാക്ഷിയായി നിലകൊള്ളുന്ന ഈ തേക്ക് വൃക്ഷം പ്രദേശത്തിന്റെ പ്രകൃതി പൈതൃകത്തിന്റെ മനോഹരമായ പ്രതീകമാണ്.പട്ടഞ്ചേരി കന്നിമാരി ആലും തേക്കും നിൽക്കുന്ന കന്നി മാരിയമ്മൻ ക്ഷേത്ര പരിസരവും പ്രദേശവും ജൈവ വൈവിധ്യ കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഈ ആലിനും തേക്കിനും കാലപ്പഴക്കം നിർണയിച്ചു KFRI പൈത്യക വൃക്ഷമാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. .
📍 Location: Ward 12, കന്നിമാരി