പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഷാനി എം

പ്രസിഡൻ്റ്

പി എസ് ശിവദാസന്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുജിത ചക്രാധരന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീനാഥ് എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷിനുമോള്‍ കെ യു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബീന എം എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്റെ പേര് : പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്   വാർഡുകൾ: 18  റവന്യൂ വില്ലേജ് : പട്ടഞ്ചേരി, തത്തമംഗലം   താലൂക്ക്: ചിറ്റൂർ    ജില്ല : പാലക്കാട്    ജില്ലാപഞ്ചായത്ത് : പാലക്കാട്     ബ്ലോക്ക് പഞ്ചായത്ത് : കൊല്ലങ്കോട്     അസംബ്ലിനിയോജക മണ്ഡലം : ചിറ്റൂർ     പാർലിമെൻ് നിയോജകമണ്ഡലം : ആലത്തൂർ     വിസ്തൃതി : 30.30     അതിരുകൾ    കിഴക്ക് : പെരുമാട്ടി ഗ്രാമപഞ്ചായത്ത്, തമിഴ്‌നാട്പടിഞ്ഞാറ് : പുതുനഗരം ഗ്രാമപഞ്ചായത്ത്വടക്ക് :  ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റി, പെരുമാട്ടി ഗ്രാമപഞ്ചായത്ത്തെക്ക് :  വടവന്നൂർ ഗ്രാമപഞ്ചായത്ത്, മുതലമട ഗ്രാമപഞ്ചായത്ത്    ജനസംഖ്യ : 26,018     പുരുഷൻമാർ : 12866    സ്ത്രീകൾ : 13152    പട്ടിക ജാതിക്കാർ : 6143    സ്ത്രീ : 3104   പുരുഷൻ: 3039     പട്ടിക വർഗ്ഗം : 298     സ്ത്രീ :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പട്ടഞ്ചേരി കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. “ഭട്ടശ്രേണി” എന്നറിയപ്പെട്ടിരുന്ന നമ്പൂതിരി ഇല്ലങ്ങളുടെ കേന്ദ്രമായിരുന്നു ഈ പ്രദേശം. ടിപ്പുവിന്റെ പടയോട്ടകാലത്ത് നിരവധി നമ്പൂതിരിമാർ ഇവിടെ നിന്ന് കുടിയൊഴിഞ്ഞു. വിവിധ സമുദായങ്ങൾ പ്രത്യേക താമസകേന്ദ്രങ്ങളിൽ ജീവിച്ചിരുന്നെങ്കിലും ജാതിവൈരം ഉണ്ടായിരുന്നില്ല.പഴയ കൊച്ചി രാജ്യകാലത്ത് പഞ്ചായത്തിന് നീതിന്യായ അധികാരവും ഉണ്ടായിരുന്നു.പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ചാത്തപ്പാടം കൃഷ്ണൻ നായർ ആയിരുന്നു; ഇത് കൊച്ചി സ്റ്റേറ്റിലെ മാതൃകാ പഞ്ചായത്തുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു

കൂടുതൽ വായിക്കുക